ഈശോ വിവാദം റിയാദിലേക്കും; നാദിര്‍ഷയുടെ പോസ്റ്റില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ തങ്കച്ചനെതിരേ റിയാദ് പൊതു സമൂഹം

റിയാദ്: ഈശോ സിനിമയുടെ പേരില്‍ നടക്കുന്ന വിവാദത്തെത്തുടര്‍ന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ തങ്കച്ചന്‍ വര്‍ഗീസ് വയനാടിനെതിരേ പ്രതിഷേധം ശക്തം. നാദിര്‍ഷ ഒരൊറ്റ തന്തയ്ക്ക് പിറന്നവനാണെങ്കില്‍ ‘നബി നോട്ട് ഫ്രം ഖുര്‍ആന്‍)’ എന്ന പേര് ഇടണമെന്നാണ് നാദിര്‍ഷായുടെ പോസ്റ്റിന് താഴെ തങ്കച്ചന്റെ കമന്റ്.
ഈശോ ഒരു കഥാപാത്രത്തിന്റെ പേരാണെന്നും അതില്‍ ക്രിസ്തുമതത്തിനെതിരേ പരാമര്‍ശമില്ലെന്നും തന്റെ സഹോദരങ്ങളാണ് ക്രിസ്ത്യാനികളെന്നും നാദിര്‍ഷ പറഞ്ഞെങ്കിലും തങ്കച്ചന്റെ വര്‍ഗീയ വിഷം പുറത്തുവരുകയായിരുന്നു.
തങ്കച്ചന്‍ റിയാദിലെ ഒ.ഐ.സി.സി നേതാവാണ്. ഗായകനും അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനുമാണ്. അതേസമയം സോഷ്യല്‍ മീഡിയയില്‍ തങ്കച്ചെനെതിരേ രൂക്ഷമായ പ്രതികരണമാണ് ഇന്നലെയുണ്ടായത്. ഒ.ഐ.സി.സി നേതാവായ നൗഷാദ് ആലുവ അടക്കം നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്കച്ചനെതിരേ രംഗത്തുവന്നത്.

തങ്കച്ചന്റെ പോസ്റ്റ്