റിയാദിലെ താമസസ്ഥലത്ത് മലയാളി മരിച്ചു കിടന്നത് നാലുദിവസം

റിയാദ് : മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു കിടന്നത് നാലു ദിവസം. ചെമ്പഴന്തി സ്വദേശി സുരേഷ് രാജന്‍ (46) ആണ് റിയാദില്‍ വാസസ്ഥലത്ത് ഹൃദയഘാതം മൂലം മരണമടഞ്ഞത്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന സുരേഷ് പെരുന്നാള്‍ തലേന്ന് ശമ്പളം വാങ്ങി പോയതായിരുന്നു. വര്‍ക്ഷോപ്പിനോട് ചേര്‍ന്നുള്ള ഫ്‌ലാറ്റില്‍ ഒറ്റക്കായിരുന്ന സുരേഷിനെ തിരക്കി സുഹൃത്തുക്കള്‍ റൂമിനു വെളിയില്‍ ചെന്നപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ സ്‌പോണ്‍സറെ അറിയിക്കുകയായിരുന്നു.സ്‌പോണ്‍സര്‍ അറിയിച്ച പ്രകാരം പോലീസ് എത്തി റൂം തുറന്നപ്പോള്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്