യുദ്ധ കവചിത വാഹനങ്ങളുടെ എണ്ണത്തില്‍ സൗദിക്ക് ലോകരാജ്യങ്ങളില്‍ അഞ്ചാംസ്ഥാനം

ദുബായ്: യുദ്ധ കവചിത വാഹനങ്ങളുടെ എണ്ണത്തില്‍ സൗദി അറേബ്യ ലോകരാഷ്ട്രങ്ങളില്‍ അഞ്ചാം സ്ഥാനത്ത്. അല്‍ ഖലീജ് പത്രമാണ് ഗ്ലോബല്‍ ഫയര്‍ റാങ്കിംഗിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സൗദി അറേബ്യയ്ക്ക് 12500 കവചിത വാഹനങ്ങളുണ്ട്. യു.കെ, ജര്‍മനി, ഫ്രാന്‍സ്, ഇറാന്‍, തുര്‍ക്കി, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്കുള്ളതിനേക്കാള്‍ ശക്തമാണ് സൗദിയുടെ കവചിത വാഹനശേഖരം.


ലോകത്ത് ഏറ്റവും കൂടുതല്‍ കവചിത വാഹനങ്ങളുള്ളത് അമേരിക്കയ്ക്കാണ്. അമേരിക്കയ്ക്ക് 40000 കവചിത വാഹനങ്ങളുണ്ട്. ചൈന 35000, റഷ്യ-27000, ദക്ഷിണ കൊറിയ-14100 എന്നിങ്ങനെയാണ് സൗദിയേക്കാള്‍ മുന്നിലുള്ളവരുടെ കവചിത വാഹനസന്നാഹം.
തുര്‍ക്കിക്കാണ് ആറാം സ്ഥാനം. 11630 കവചിത വാഹനങ്ങള്‍. ഈജിപ്റ്റ് -11000, ഇറാന് 8500 വാഹനങ്ങളും ഇസ്രായേലിന് 7500 കവചിത വാഹനങ്ങളുമാണുള്ളത്.
സൗദി ആര്‍മിയെ ഏറ്റവും ശക്തമായ ആര്‍മിയെന്ന് ഗള്‍ഫ് മേഖലയില്‍ വിശേഷിപ്പിക്കുന്നത്. 251500 സൈനികരാണ് സൗദിക്കുള്ളത്. ഇപ്പോള്‍ വനിതകളെയും സൗദി ആര്‍മിയില്‍ എടുത്തു തുടങ്ങി.