കോവിഡ് സാഹചര്യം വിലയിരുത്തി കുവൈറ്റിലേക്കുളള വിദേശികളുടെ പ്രവേശനിക്കാനുള്ള വിലക്ക് വീണ്ടും നീട്ടി. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരിച്ചാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്ത് വിദേശികൾക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അതേ സമയം ഇന്ന് മുതൽ വിദേശികൾക്ക് പ്രവേശനം നൽകാനായിരുന്നു അധികൃതര്‍ തീരുമാനിച്ചത്.
എന്നാല്‍ നിലവില്‍ ഏര്‍പ്പെടുത്തിയ വിലക്ക് എന്നുവരെയാണെന്ന് അധികൃതർ അറിയിച്ചിട്ടില്ല. സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, പൊതു-സ്വകാര്യ മെഡിക്കൽ രംഗത്ത് ജോലിചെയ്യുന്നവർ, അവരുടെ കുടുംബം എന്നിവർക്ക് പ്രവേശനം നൽകും. ഇവർ ഏഴ് ദിവസം ഹോട്ടലിലും ഏഴ് ദിവസം വീട്ടിലുമാണ് ക്വാറന്റൈനിൽ കഴിയണം.