റിയാദ്: സൗദിയില്‍ സ്ത്രീ ശാക്തീകരണം കരുത്താര്‍ജ്ജിക്കുന്നു. വനിത അഭിഭാഷകരുടെ എണ്ണം 61 ശതമാനം എന്ന തോതില്‍ വര്‍ധിച്ചതായി മന്ത്രാലയത്തിലെ വനിത വിഭാഗം മേധാവി നൂറ അല്‍ഗുനൈം പറഞ്ഞു. കഴിഞ്ഞ വര്‍ഷാവസാനത്തോടെ വനിത അഭിഭാഷകരുടെ എണ്ണം 1029 ആയി ഉയര്‍ന്നു. 2019 അവസാനത്തില്‍ വനിത അഭിഭാഷകര്‍ 618 ആയിരുന്നു.
കഴിഞ്ഞ വര്‍ഷം 411 വനിത അഭിഭാഷകര്‍ക്ക് ലൈസന്‍സ് അനുവദിച്ചു. നീതിന്യായ മന്ത്രാലയത്തിെന്റ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷം വനിത വിഭാഗം ആരംഭിച്ച് മന്ത്രാലയത്തില്‍ വനിതകള്‍ ഔദ്യോഗിക ജീവനക്കാരായി പ്രവേശിച്ചു. നിലവില്‍ നീതിന്യായ മന്ത്രാലയത്തിന് കീഴില്‍ 1814 വനിത ജീവനക്കാരാണുള്ളത്.
മന്ത്രാലയത്തിന് കീഴിലെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ഇവര്‍ കഴിഞ്ഞ വര്‍ഷം 30,500ലേറെ കക്ഷികള്‍ക്ക് വേണ്ടി അഭിഭാഷക സേവനം നല്കി.
നിലവില്‍ കോടതികളിലും നോട്ടറി പബ്ലിക് ഓഫിസുകളിലും വനിത അഭിഭാഷകര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ലൈസന്‍സുള്ള അഭിഭാഷകരെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ സേവനവും നീതിന്യായ മന്ത്രാലയത്തിെന്റ പോര്‍ട്ടല്‍ വഴി ലഭ്യമാണ്.
കക്ഷികളും അഭിഭാഷകരും തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാന്‍ അഭിഭാഷകെന്റ പേരോ നഗരത്തിെന്റ പേരോ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാന്‍ സൈറ്റില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.