ഇനി സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകണമെങ്കില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധം


റിയാദ്: ഫെബ്രുവരി 22 മുതല്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകണമെങ്കില്‍ കോവിഡ് ടെസ്റ്റ് അടക്കം പുതിയ നിര്‍ബന്ധമാക്കി. യാത്രയ്ക്കായി ഇന്ത്യാ ഗവണ്‍മെന്റ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം എന്നിവയില്‍ നിന്ന് ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചുവടെയുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
എല്ലാ യാത്രക്കാരും ഷെഡ്യൂള്‍ ചെയ്ത യാത്രയ്ക്ക് മുമ്പായി ഓണ്‍ലൈന്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളില്‍ ഈ പരിശോധന നടത്തിയിരിക്കണം.
എയര്‍ സുവിദ പോര്‍ട്ടലില്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തതിനുശേഷം മാത്രമേ യാത്രക്കാരെ വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കൂ. സൗദി അറേബ്യയില്‍ നിന്ന് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരെയും ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ (പോര്‍ട്ട് ഓഫ് എന്‍ട്രി) എത്തുമ്പോള്‍ നിര്‍ബന്ധമായും സ്വയം പണമടച്ചുള്ള കോവിഡ് ടെസ്റ്റിന് വിധേയമാക്കും.

സുവിധ ലിങ്ക്: URL: https: //www.newdelhiairport.in/airsuvidha/apho-registration