എണ്ണവില ഉയരുന്നു; പ്രതീക്ഷയോടെ സൗദി

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ ഉയര്‍ച്ച ഉണ്ടായതോടെ സൗദി അറേബ്യയുടെ സാമ്പത്തിക നില ഭദ്രമാകുന്നു. ബാരലിന് 63 ഡോളര്‍ വരെ വില ഉയര്‍ന്നു. ബ്രന്റ് ക്രൂഡിന് ഇന്ന് 63.03 ഡോളറാണ് വില.
നവംബറില്‍ ബ്രന്റ് ക്രൂഡ് വില ബാരലിന് 35.20 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. അഞ്ചു വര്‍ഷത്തിനിടെ വില 17 ഡോളറിലേക്കും അതിന് താഴേക്കും കൂപ്പ് കുത്തിയിരുന്നു. അതേസമയം ഏറ്റവും ഉയര്‍ന്ന വില ലഭിച്ചത് 2018 ഒക്ടോബറില്‍ 84.98 ഡോളറായിരുന്നു. വീണ്ടും കുത്തനെ ഇടിഞ്ഞ ശേഷം ഇപ്പോള്‍ ഓയില്‍ വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ഡബ്ലിടിഐ ക്രൂഡ് ജനുവരി മാസം അവസാനം 53ഡോളറായിരുന്നു. ഈ മാസം പതിനഞ്ച് ദിവസം കൊണ്ട് കയറിയത് ഏഴ് ഡോളറിലധികമാണ്.
ഓയില്‍ ചെലവ് വര്‍ധിച്ചതും സൗദിക്കു നേരെയുള്ള ഹൂത്തികളുടെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും വിലവര്‍ധനക്ക് വഴിയൊരുക്കുകയാണ് ചെയ്തത്. വിലയില്‍ സുസ്ഥിരത ഉറപ്പാക്കാനായാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അത് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.