ഒമാനില്‍ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ വിവിധ തസ്​തികകള്‍ സ്വദേശിവത്കരിച്ചു

മസ്​കത്ത്​: ഒമാനില്‍ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ വിവിധ തസ്​തികകള്‍ സ്വദേശിവത്​കരിച്ച്‌​ തൊഴില്‍ മന്ത്രി ഡോ.മഹദ്​ ബിന്‍ സഇൗദ്​ ബഉൗവിന്‍ ഉത്തരവ്​ പുറപ്പെടുവിച്ചു. അഡ്​മിനിസ്​ട്രേഷന്‍ ആന്‍റ്​ രജിസ്​ട്രേഷന്‍ ഡീന്‍ഷിപ്പ്​, സ്​റ്റുഡന്‍റ്​ അഫെയേഴ്​സ്​, സ്​റ്റുഡന്‍റ്​ സര്‍വീസസ്​ തുടങ്ങിയ ഡിപ്പാര്‍ട്ട്​മെന്‍റുകളിലെയും വിഭാഗങ്ങളിലെയും അഡ്​മിനിസ്​ട്രേറ്റീവ്​, ഫൈനാന്‍ഷ്യല്‍ തസ്​തികകളാണ്​ സ്വദേശിവത്​കരിച്ചത്​.

ഇതിന്​ പുറമെ സ്​റ്റുഡന്‍റ്​ കൗണ്‍സലിങ്​, സോഷ്യല്‍ കൗണ്‍സലിങ്​, കരിയര്‍ ഗൈഡന്‍സ്​ തുടങ്ങിയ വിഭാഗങ്ങളിലെ എല്ലാ തസ്​തികകളിലും സ്വദേശികളെ മാത്രമാണ്​ നിയമിക്കാന്‍ പാടുള്ളൂവെന്നും ഒമാന്‍ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു. സ്വദേശികള്‍ക്ക്​ ഇൗ വര്‍ഷം 32000 തൊഴിലവസരങ്ങളും തൊഴില്‍ പരിശീലനത്തിനുള്ള പതിനായിരം അവസരങ്ങളും സൃഷ്​ടിക്കുമെന്നാണ്​ തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുള്ളത്​. തൊഴിലവസരങ്ങളില്‍ ചിലത്​ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക്​ പകരമുള്ള നിയമനമാണ്​.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുന്നതി​െന്‍റ ഭാഗമായി നേരത്തേയും നിരവധി തസ്​തികകളില്‍ സ്വദേശിവത്​കരണം പ്രഖ്യാപിച്ചിരുന്നു.