ആണി രോഗത്തിന് പരിഹാരം വീട്ടിലുണ്ട്


കാലിന്റെ അടിഭാഗത്തുണ്ടാകുന്ന വൈറസ് ബാധയാണ് ആണിരോഗമാകുന്നത്. ആണി രോഗത്തിന് കാരണമാകുന്നത് ഒരു പ്രത്യേകതരം വൈറസാണ്. ഇത് കാലിന്റെ ചര്‍മ്മത്തിലേക്ക് കയറുന്നതോടെയാണ് രോഗം ഗുരുതരമാകുന്നത്. പലപ്പോഴും പല വീടുകളിലും കാണും കാലില്‍ ആണി രോഗമുള്ളവര്‍. തുള്ളിത്തുള്ളിച്ചാടി നടക്കുന്ന ഇത്തരക്കാര്‍ ഇതിനായി പലവിധത്തിലുള്ള മരുന്നുകളും പരീക്ഷിക്കുന്നവരായിരിക്കും.

കഠിനമായ വേദന
കഠിനമായ വേദനയായിരിക്കും ആണി രോഗത്തിന്റെ പ്രത്യേകത. നടക്കാന്‍ ഏറെ പ്രയാസപ്പെടുകയും ചെയ്യും. അത് കൊണ്ട് തന്നെ ആണി രോഗത്തിന്റെ പിടിയില്‍ പെട്ടവരെ കാണുമ്പോള്‍ അറിയാം.

വ്യാപിക്കും
ആണി രോഗം വരാനുള്ള കാരണങ്ങളില്‍ ഒന്നാണ് ചെരിപ്പിടാതെ നടക്കുക എന്നത്. ചെരിപ്പ് ഇടാതെ വൃത്തിഹീനമായ അവസ്ഥയിലൂടെ നടക്കുന്നതാണ് പ്രധാനമായും ആണി രോഗത്തിന്റെ കാരണമാകാറുള്ളത്. ആണി രോഗം ഏത് ഭാഗത്തേക്ക് വേണമെങ്കിലും വ്യാപിക്കാം. അതിനുള്ള സാധ്യതകള്‍ ഉണ്ട് താനും. എന്നാല്‍ ആണി രോഗത്തിന് വീട്ടില്‍ തന്നെ പരിഹാരം ഉണ്ട് എന്ന് കാര്യം നമ്മളില്‍ പലരും അറിയുന്നില്ല.

ആപ്പിള്‍ സിഡര്‍ വിനാഗിരി

ആണി രോഗത്തിന് ഏറ്റവും നല്ലൊരു പരിഹാര മാര്‍ഗമാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. ഏറ്റവും ഫലപ്രദമായിട്ട് തന്നെ ഇത് ഉപയോഗിക്കുയാണെങ്കില്‍ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. അല്‍പം പഞ്ഞി എടുക്കുക. കുറച്ച് ആപ്പില്‍ സിഡര്‍ വിനാഗിരിയും. പഞ്ഞി വിനാഗിരിയില്‍ മുക്കിയ പഞ്ഞി ആണിയുള്ളിടത്ത് കെട്ടി വെക്കുക. ഉറങ്ങാന്‍ പോകുന്ന സമയത്ത് വേണം ഇത്തരത്തില്‍ ചെയ്യാന്‍. രാത്രി ഉറങ്ങാന കിടക്കുന്ന സമയത്ത് ഇത്തരത്തില്‍ പഞ്ഞി ആപ്പിള്‍ സിഡര്‍ വിനാഗിരിയില്‍ മുക്കി കാലില്‍ കെട്ടി വെച്ച് രാവിലെ എടുത്ത് കളയാവുന്നതാണ്. ശേഷം രാവിലെ ഒരു പ്യുമിക് സ്റ്റോണ്‍ വെച്ച് കാലില്‍ ഉരസുക. ഇതിന് ശേഷം അല്‍പ്പം വെളിച്ചെണ്ണ ആണിയുള്ളിടത്ത് പുരട്ടാവുന്നതാണ്. ആണി രോഗം മാറുന്നത് വരെ ഇത്തരത്തില്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് വളരെ പെട്ടെന്ന് തന്നെ ആണി രോഗം മാറ്റാന സാധിക്കും. ഇത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം. ഇതിനായി ആവശ്യമുള്ള മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡയാണ്. ഇത് തണുത്ത വെള്ളത്തില്‍ മിക്‌സ് ചെയ്യുക. 10 മിനിട്ടോളം കാല്‍ വെള്ളത്തില്‍ മുക്കി വെക്കുക. പത്ത് മിനിട്ടിന് ശേഷം പ്യുമിക് സ്റ്റോണ്‍ ഉപയോഗിച്ച് കാലില്‍ ഉരസുക.
ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ആണിക്കു മുകളില്‍ തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ 10 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയുക എന്നതാണ്.

ബ്രെഡും വിനാഗിരിയും

ബ്രെഡും വിനാരിഗിരിയും കൊണ്ട് കാലിലെ ആണി വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും. ഇത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം. ഇതിനായി ആവശ്യമുള്ള ചേരുവകകൾ എന്ന് പറയുന്നത് ബ്രെഡും വിനാഗിരിയുമാണ്. ബ്രെഡ് വിനാഗിരിയില്‍ അലിയിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇത് കാലിലെ ആണിയ്ക്കു മുകളില്‍ പുരട്ടുക. എന്നാൽ ഇത്തരത്തിൽ ബ്രെഡും വിനാഗിരിയും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ കാൽ വൃത്തിയാക്കിയതിന് ശേഷം മാത്രമെ ഇത്തരത്തിൽ ചെയ്യാൻ പറ്റു എന്നുള്ളതാണ്.