തൊഴിലിടങ്ങളിൽ ഹാജർനില 30 ശതമാനമാക്കി അബുദാബി

അബുദാബി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിലെ ഹാജർനില 30 ശതമാനമാക്കി കുറയ്ക്കാൻ അബുദാബി അധികൃതർ. ഗവൺമെന്‍റ് അർധ ഗവൺമെന്‍റ് സ്ഥാപനങ്ങളിലാണ് തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക. അബുദാബി മീഡിയ ഓഫിസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തൊഴിലിടങ്ങൾക്കു പുറത്തുള്ള ചെറിയ ജോലികൾക്കും നിയന്ത്രണമുണ്ട്. 60 വയസിനു മേൽ പ്രായമുള്ളവർക്കും മറ്റു രോഗബാധിതകർക്കും രോഗപ്രതിരോധം കുറഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും ഇവിടങ്ങളിൽ നിയന്ത്രണമുണ്ട്.

ആഴ്ചതോറുമുളള പിസിആർ പരിശോധന എല്ലാ തൊഴിലാളികൾക്കും നിർബന്ധം.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി യുഎഇയിലെ മറ്റ് എമിറേറ്റുകളിലും നിയന്ത്രണം കർശനമാക്കിയിരുന്നു. ഹോട്ടലുകളിലും മാളുകളിലും നിയന്ത്രണം കടുപ്പിച്ച ദുബായിൽ പൊതുചടങ്ങുകൾക്കും വിലക്കേർപ്പെടുത്തിയിരുന്നു.