കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാൽ കടകൾ അടച്ചുപൂട്ടും

ജിദ്ദ: കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഹോട്ടലുകൾ, റസ്റ്ററന്‍റുകൾ, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾ എന്നിവ ഉടൻ അടച്ചുപൂട്ടാൻ സൗദി അധികൃതരുടെ നിർദേശം. കോവിഡ് വ്യാപനതോത് രൂക്ഷമായതിനു പിന്നാലെ ഗ്രാമ ഭവന മന്ത്രി മാജിദ് അൽ ഹുഖൈലാണ് ഇതു സംബന്ധിച്ച് നിർദേശം നൽകിയത്.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ പിഴ ചുമത്താനും മുൻകരുതൽ നടപടികളുടെ ഭാഗമായി പരിശോധനകൾ കർശനമാക്കാനും മുനിസിപ്പാലിറ്റികൾക്കും ബദലിയ ഓഫിസുകൾക്കും അദ്ദേഹം നിർദേശം നൽകി. കഴിഞ്ഞയാഴ്ച സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായിരുന്നു. തുടർന്നാണ് ആരോഗ്യവകുപ്പ് നടപടികൾ കർശനമാക്കിയത്.

കോവിഡ് മുൻകരുതലിന്‍റെ ഭാഗമായി ഇന്നു രാത്രി ഒമ്പതുമുതൽ ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസ് സൗദി നിർത്തലാക്കിയിരുന്നു.