യാത്രാവിലക്കേർപ്പെടുത്തി ഇത്തിഹാദ്

ദുബായ്: സൗദിക്കു പിന്നാലെ യാത്രാനിയന്ത്രണങ്ങൾ കടുപ്പിച്ച് എമിറേറ്റ്സ് എയർലൈനും. സൗദി സ്വദേശികളല്ലാത്തവരെ ദുബായിൽനിന്ന് സൗദിയിലേക്കു കൊണ്ടുപോകില്ലെന്ന് ഇത്തിഹാദ് അറിയിച്ചു. തീരുമാനം ഉടൻ പ്രാബല്യത്തിൽവരുമെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇത് നിലനിൽക്കുമെന്നും അധികൃതർ.

യുഎഇ ഉൾപ്പെടെ 20 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഇന്ന് രാത്രി ഒമ്പതുമുതൽ സൗദി വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് ഇത്തിഹാദിന്‍റെ അറിയിപ്പ്. അതേസമയം, സൗദി പൗരന്മാരെ ദുബായിൽനിന്ന് സ്വദേശത്തെത്തിക്കുമെന്നും അവർ അറിയിച്ചു. മാത്രമല്ല, നയതന്ത്രപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവരെയും സൗദിയിലേക്കു കൊണ്ടുപോകും. നിയന്ത്രണമില്ലാത്ത രാജ്യങ്ങളിൽനിന്നെത്തുന്ന സൗദി പൗരന്മാർക്ക് ഏഴുദിവസം ക്വാറന്‍റീൻ ഉണ്ട്.