സൗദിയിൽ ഇഖാമ മൂന്നു മാസത്തേക്കു പുതുക്കാം

റിയാദ്: വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റും ഇഖാമയും മൂന്നുമാസത്തേക്ക് പുതുക്കാമെന്ന് അറിയിച്ച് സൗദി മന്ത്രാലയം. ഒരു വർഷത്തേക്കുള്ള ലെവി തുക അടച്ചായിരുന്നു നേരത്തെ ഇഖാമ പുതുക്കിയിരുന്നത്. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രത്യേക സന്ദർഭങ്ങളിൽ ഏറെ സൗകര്യപ്രദമാണ് പുതിയ നിയമമെന്നു വിലയിരുത്തപ്പെടുന്നു. ‌‌‌‌

മാർച്ച് മുതൽ പ്രവാസികൾക്ക് സ്പോൺസറുടെ അനുമതിയില്ലാതെ സൗദിക്കു പുറത്തു പോകാനും സ്പോൺസർഷിപ്പ് മാറുവാനും അനുമതിയാകും. ഇതിന്‍റെ ഭാഗമായാണ് ഇഖാമയും തൊഴിൽ പെർമിറ്റും മൂന്നുമാസത്തേക്കു പുതുക്കാനുള്ള അനുമതി നൽകുന്നത്. അതേസമയം, ഗാർഹിക തൊഴിൽ മേഖലയിലുള്ളവർക്ക് മൂന്നുമാസത്തേക്ക് ഇഖാമ പുതുക്കാനാകില്ല. ഇവർക്ക് ഒരുവർഷത്തേക്കു മാത്രമേ ഇഖാമ പുതുക്കാനാകൂ. ഇതിന് 600 റിയാൽ ഫീസ് നൽകണം.