റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് നാലു പേര് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6346 ആയി. 213 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 188 പേര് കോവിഡ് മുക്തരായി.
ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 365988 ഉം രോഗമുക്തരുടെ എണ്ണം 357525 ഉം ആയി. ഉയര്‍ന്നു. അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും 2117 ആയി ഉയര്‍ന്നു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 322 ആയി. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 88, കിഴക്കന്‍ പ്രവിശ്യ 54, മക്ക 37, മദീന 10, ഹാഇല്‍ 6, വടക്കന്‍ അതിര്‍ത്തിമേഖല 5, തബൂക്ക് 3, അസീര്‍ 3, നജ്റാന് 3, ജീസാന് 2, അല്‍ജൗഫ് 1, ഖസീം 1.