ഖത്തറിലേക്ക് ഇത്തിഹാദ് സർവീസ് 15 മുതൽ

അബുദാബി: ഫെബ്രുവരി 15 മുതൽ ഇത്തിഹാദ് എയർവേയ്സ് ഖത്തറിലേക്ക് സർവീസ് തുടങ്ങും. മൂന്നരവർഷം നീണ്ട ഖത്തർ ഉപരോധത്തിനു ശേഷം ഇതാദ്യമായാണ് ഇത്തിഹാദ് ഖത്തറിലേക്ക് സർവീസ് നടത്തുന്നത്.

വ്യാപാര, വിനോദസഞ്ചാര ബന്ധം വീണ്ടെടുക്കാൻ ഇതു സഹായിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ് ഗ്ലോബൽ സെയ്ൽസ് ആൻഡ് കാർഗോ സീനിയർ വൈസ് പ്രസിഡന്‍റ് മാർട്ടിൻ ഡ്ര്യൂ പറഞ്ഞു. യാത്രക്കാർ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകേണ്ടി വരും. എയർ അറേബ്യ തിങ്കളാഴ്ച മുതൽ ദോഹ സർവീസ് തുടങ്ങിയിരുന്നു.