ഖത്തർ എയർവേയ്സ് യുഎഇ സർവീസ് 27 മുതൽ

ദോഹ: ഖത്തർ എയർവേയ്സിന്‍റെ യുഎഇ സർവീസുകൾക്ക് 27ന് തുടക്കമാകും. മൂന്നരവർഷത്തെ ഇടവേളയ്ക്കുശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസ്. 27ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പ്രാദേശിക സമയം വൈകിട്ട് ഏഴിനു പുറപ്പെടുന്ന ഖത്തർ എയർവേയ്സിന്‍റെ ക്യൂആർ 1018 എയർബസ് എ 320 ഒന്നര മണിക്കൂർ 10 മിനിറ്റ് സമയത്തിനുളളിൽ യുഎഇ സമയം രാത്രി 9.10ന് എത്തിച്ചേരും.

ദോഹ- അബുദാബി സർവീസ് 28ന് തുടങ്ങും. ദോഹയിൽനിന്ന് രാത്രി 7.50ന് പുറപ്പെടുന്ന ക്യൂആർ 1054 എയർബസ് എ320 അബുദാബിയിൽ 9.55ന് എത്തിച്ചേരും. ഇക്കഴിഞ്ഞ 18 മുതൽ ഷാർജയിൽനിന്ന് എയർ അറേബ്യയുടെ ഷാർജ- ദോഹ വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നു.