ഫോബ്സ് പശ്ചിമേഷ്യൻ പട്ടിക; ആദ്യ 15ൽ പത്തും മലയാളികൾ

ദുബായ്: ഫോബ്സ് മിഡിൽ ഈസ്റ്റ് പട്ടികയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരിൽ ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ. ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, സണ്ണി വർക്കി (ജെംസ് ഗ്രൂപ്പ്), രവിപിള്ള (ആർപി ഗ്രൂപ്പ്), ഡോ. ഷംഷീർ വയലിൽ (വിപിഎസ് ഹെൽത്ത് കെയർ), കെ.പി. ബഷീർ ( വെസ്റ്റേൺ ഇന്‍റർ നാഷണൽ), പിഎൻസി മേനോൻ ( ശോഭ ഗ്രൂപ്പ്), തുംബൈ മൊയ്തീൻ ( തുംബൈ ഗ്രൂപ്പ്), അദീബ് അഹമ്മദ് (ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്), ഫൈസൽ കൊട്ടിക്കോള്ളാൻ ( കെഎഫ് ഹോൾഡിങ്സ്), രമേഷ് രാമകൃഷ്ണൻ ( ട്രാൻസ് വേൾഡ് ഗ്രൂപ്പ് ) എന്നിവരാണ് ലിസ്റ്റിലുള്ളത്.

ലിസ്റ്റിലെ ആദ്യ 25ൽ സിദ്ദിഖ് അഹമ്മദ് ( എറാം ഗ്രൂപ്പ്) ഷംലാൽ അഹമ്മദ് ( മലബാർ ഗോൾഡ്), അനിൽജി. പിള്ള ( എയറോ ലിങ്ക് ഗ്രൂപ്പ്), ലാലു സാമുവൽ ( കിങ്സ്റ്റൺ ഹോൾഡിങ്സ്) എന്നിവരും ഉൾപ്പെടുന്നു.

പട്ടികയിലെ 30 പേരും യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ്. മധ്യപൂർവദേശത്തെ ഇന്ത്യൻ വ്യവസായികളിൽ എട്ടു ശതകോടീശ്വരന്മാരാണുള്ളത്.