ചൈനയ്ക്ക് പുറത്ത് വാവെയുടെ ആദ്യസ്‌റ്റോര്‍ സൗദിയില്‍ വരുന്നു

റിയാദ്: സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ചൈനയുടെ വാവെയ് സൗദി അറേബ്യയില്‍ സ്റ്റോര്‍ നിര്‍മിക്കുന്നു.ആദ്യമായാണ് ചൈനയ്ക്ക് പുറത്ത് ഓഫീസ് സ്ഥാപിക്കുന്നത്. സൗദിയിലെ കാദെന്‍ ഇന്‍വെസ്റ്റ്‌മെന്റുമായി വാവെയ് കരാര്‍ ഒപ്പുവച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമ്പനിക്ക് സൗദിയിലെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍പ്പന നടത്താന്‍ സഹായിക്കുന്നതാണ് കരാര്‍.

സൗദിയില്‍ ഡിജിറ്റല്‍ ഉപകരങ്ങള്‍ക്ക് ആവശ്യം വര്‍ദ്ധിച്ച സാഹചര്യം മുതലെടുക്കാനാണ് വാവെയ് കമ്പനിയുടെ ലക്ഷ്യം. 2017ല്‍ സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ കണക്ക് 73 ശതമാനമാണ്. അടുത്ത വര്‍ഷം ഇത് 82 ശതമാനമായി ഉയരുമെന്നാണ് സൗദി അറേബ്യ കണക്കാക്കുന്നത്.