സൗദി കോടീശ്വരി തന്റെ റെയ്ഞ്ച് റോവര്‍ കാറിന്റെ ഡ്രൈവറായ പാകിസ്ഥാനിയെ വിവാഹം ചെയ്‌തോ?


റിയാദ്: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ച വാര്‍ത്തയായിരുന്നു സൗദി ബില്യനൈറായ യുവതി പാകിസ്ഥാനി ഡ്രൈവറെ വിവാഹം ചെയ്തു എന്നത്. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നു കണ്ടെത്തിയിരിക്കുകയാണ് ബി.ബി.സി.
പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇന്ത്യയിലും ഇത് വലിയ വാര്‍ത്തയായിരുന്നു. സാഹു ബിന്‍ത് അബ്ദുള്ള അല്‍ മഹബൂബ് എന്ന സൗദി ബില്യനയര്‍ പാകിസ്ഥാനി ഡ്രൈവറെ വിവാഹം ചെയ്‌തെന്നായിരുന്നു വാര്‍ത്ത. വിഡിയോ പങ്കുവെച്ചാണ് വാര്‍ത്ത പ്രചരിച്ചത്. വധുവിന്റെ റെയ്ഞ്ച് റോവര്‍ കാറിന്റെ ഡ്രൈവറായ പാകിസ്താനിയെയാണ് വിവാഹം ചെയ്‌തെന്നായിരുന്നു വാര്‍ത്ത.

https://twitter.com/hassanjutt25/status/1344921036169633796?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1344921036169633796%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Ffact-check-did-saudi-billionaire-woman-marry-her-pakistani-driver-2059357%2F\


ഡിസംബര്‍ 24നും യാസ്മീന്‍ ബിന്‍ത് മാഷാല്‍ അല്‍ സാദ്രിയെന്നാണ് പേരില്‍ ഈ വിഡിയോ പ്രചരിച്ചിരുന്നു. ഈ വിഡിയോയില്‍ അഫ്ഗാനിയെയാണ് വിവാഹം ചെയ്തതെന്നാണ് പറയുന്നത്. അതേസമയം ഈ വീഡിയോ ഷെയര്‍ ചെയ്തയാളെ മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അതേസമയം സൗദിയിലെങ്ങും ഇത്തരത്തിലുള്ള വാര്‍ത്ത പുറത്തിറങ്ങിയില്ലെന്നതാണു യാഥാര്‍ഥ്യം.
സൗദിയില്‍ നടന്ന സാധാരണ വിവാഹവിഡിയോ വ്യാജ ക്യാപ്ഷനോടു കൂടി ഷെയര്‍ ചെയ്തതാണ്. സൗദി പെണ്‍കുട്ടികള്‍ക്ക് അറബ് വംശജരല്ലാത്തവരെ വിവാഹം കഴിക്കണമെങ്കില്‍ 25 വയസ്സ് പൂര്‍ത്തിയായിരിക്കണമടക്കമുള്ള നിരവധി നിബന്ധനകളുണ്ട്. അതുകൊണ്ടുതന്നെ വസ്തുതാവിരുദ്ധമായ ഇത്തരം വിഡിയോകള്‍ ഷെയര്‍ ചെയ്യരുത്.