യു.എ.ഇയില്‍ ദിവസവും കോവിഡ് കേസുകള്‍ കൂടിവരുന്നതിനെത്തുടര്‍ന്ന് സൗദിയിലടക്കം യു.എ.ഇയില്‍ നിന്നുള്ള യാത്രാവിലക്ക് ഏര്‍പ്പെടുത്തിയേക്കും.
യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,407 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,46,376 ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,168 പേര് രോഗമുക്തരാവുകയും ചെയ്തു. ഏഴ് കോവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,31,262 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 2.3 കോടിയിലധികം കോവിഡ് പരിശോധനകളാണ് നടത്തിക്കഴിഞ്ഞത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 2,46,376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,18,988 പേര് രോഗമുക്തരാവുകയും 733 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 26,655 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.