കുട്ടികൾക്കായി ദുബായ് ഭരണാധികാരിയുടെ ബാല്യകാല സ്മരണകൾ

ദുബായ്: ബാല്യകാല സ്മരണകളെ പുസ്തകരൂപത്തിലാക്കി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബി ൻ റാഷിദ് അൽ മക്തൂം. തന്‍റെ കാഴ്ചപ്പാടുകളും മൂല്യങ്ങളും രൂപപ്പെടുത്തുന്നതിൽ കുട്ടിക്കാലത്തെ അനുഭവങ്ങൾ വഹിച്ച പങ്കാണ് അദ്ദേഹം മൈ ലിറ്റിൽ വേൾഡ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നത്.

ക്യാംപിങ് വിത്ത് സ്കോർപ്പിയോൺസ്, മൈ കേവ് ഓഫ് ട്രഷർ, മൈ ഫസ്റ്റ് ഹോഴ്സ്, മൈ ഫ്രണ്ട് ദി ലയൺ, മൈ മദർ ലൈക്ക് നോ അദർ എന്നീ അഞ്ചു കഥകളാണ് പുസ്തകത്തിലുള്ളത്. ദുബായ് ഭരണകൂടത്തിന്‍റെ മീഡിയ ഓഫിസാണ് പ്രസിദ്ധീകരിക്കുന്നത്.

കുട്ടികൾക്കായി സമർപ്പിക്കുന്ന തന്‍റെ ആദ്യ പുസ്തകമാണിതെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു. തന്‍റെ ബാല്യകാല അനുഭവങ്ങൾ കുട്ടികളെ അത്ഭുതകരമായ യാത്രകളിലേക്കു നയിക്കുമെന്നും അദ്ദേഹം.