കോവിഡ് തളർത്തിയ ശരീരവുമായി അഫ്സർ ഖാൻ നാട്ടിലേക്കു മടങ്ങി

അൽറസ്: കോവിഡ് തളർത്തിയ യു പി സ്വദേശിക്ക് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടൽ മൂലം നാടണയുവാൻ സാധിച്ചു. അൽ ഖസീം പ്രവിശ്യയിലെ അൽറസിൽ കഴിഞ്ഞ പത്ത് വർഷത്തിൽ അധികമായി എ.സി മെക്കാനിക്ക് ആയി ജോലി ചെയ്തുവരികയായിരുന്ന  അഫ്സർ ഖാന് സെപ്തംബറിൽ  ആണ്‌ കോവിഡ് ബാധിക്കുന്നത്.
കോവിഡിനെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം രക്തസമ്മർദ്ദം ഉയർന്നു  ശരീരം മുഴുവനും തളരുകയായിരുന്നു.ഒരു മാസക്കാലത്തോളം  അബോധാവസ്ഥയിൽ തുടർന്ന അഫ്സർ  ഖാന്റെ അസുഖവിവരം അറിഞ്ഞ   അൽ റസിലെ ഇന്ത്യൻ സോഷ്യൽ ഫോറം  ബ്ലോക്ക് പ്രസിഡൻ്റ് ഷംനാദ് പോത്തൻകോടിൻ്റെ നേത്യത്വത്തിൽ സാലിഹ് കാസർകോഡ്, ഫിറോസ് എടവണ്ണ, അയ്യൂബ് പാണായി എന്നിവർ അദ്ദേഹത്തിന് ആവശ്യമായ പരിചരണങ്ങൾ നൽകി.
 ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടപ്പോൾ സ്ട്രെച്ചർ സംവിധാനത്തിൽ നാട്ടിലേക്ക് കയറ്റി വിടാൻ  ശ്രമം നടത്തിയെങ്കിലും  നിലവിലെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതുവരെ കാത്തു നിൽക്കണ്ടിവന്നു.തുടർച്ചയായ മൂന്ന് മാസത്തെ ചികിൽസയ്ക്കു പരിചരണത്തിനും ശേഷം ചാരി ഇരുന്നു തുടങ്ങിയ അഫ്സർഖാനെ വീൽ ചെയറിൻ്റെ സഹായത്തോടെ നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു. 
സോഷ്യൽ ഫോറം റിയാദ്  വെൽഫെയർ കോർഡിനേറ്റർ അബ്ദുൽ അസീസ് പയ്യന്നൂരിൻ്റെ നേത്യത്വത്തിൽ ഫോറം തമിഴ്നാട് പ്രസിഡൻറ് മുഹമ്മദ് ജാബർ, ഫോറം വെൽഫെയർ വോളണ്ടിയേഴ്സ് മുഹമ്മദ് റിയാസ് തമിഴ്നാട് , മുഹിനുദ്ദീൻ മലപ്പുറം, മുജീബ് വാഴക്കാട്, ഷംനാദ് പോത്തൻ കോട്, സാലിഹ് കാസർകോഡ്, ഫിറോസ് എടവണ്ണ, അയ്യൂബ് പാണായി എന്നിവരുടെ കൂട്ടായ പരിശ്രമത്തിൽ   യാത്രാരേഖകൾ ശരിയാക്കി ജനുവരി ആറാം തീയതി ലക്നൗവിലേക്കുള്ള യാത്ര സാധ്യമാക്കി.