ഉറ്റവരെ കാണുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മരണത്തിന് കീഴടങ്ങിയ പ്രദീപിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ്​: നാട്ടിലേക്കുള്ള യാത്ര ആരംഭിച്ച് ഉറ്റവരെ കാണുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മരണത്തിന് കീഴടങ്ങിയ പ്രദീപിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. നാട്ടില്‍ പോകാന്‍ റിയാദ്​ എയര്‍പ്പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതമുണ്ടായി കഴിഞ്ഞ ഡിസംബര്‍ 18ന്​ മരിച്ച പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ഇലഞ്ഞിക്കുന്നേല്‍ വീട്ടില്‍ പ്രദീപ് ‌ (41)മരിച്ചത്.​ റിയാദില്‍ നിന്ന്​ 560 കിലോമീറ്ററകലെ സു​ലയില്‍ വെച്ച്‌​ മരിച്ച പ്രദീപി​െന്‍റ മൃതദേഹം സു​ലയില്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന്​ ആംബുലന്‍സില്‍ റിയാദിലെത്തിച്ച ശേഷം കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരിയിലേക്ക്​ കൊണ്ടുപോയി.

അവിടെ നിന്ന്​ ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത്​ സംസ്​കരിച്ചു​. ദക്ഷിണ സൗദിയിലെ നജ്‌റാനില്‍ നിന്ന് റിയാദിലേക്ക്​ വരവേയാണ്​ സുലയില്‍ എത്തിയപ്പോള്‍ ഹൃദയസ്തംഭനമുണ്ടായത്​. റിയാദിലേക്കുള്ള ബസില്‍ യാത്ര ചെയ്യവേ സുലയിലെത്തി നിര്‍ത്തിയപ്പോള്‍ വെള്ളം കുടിക്കാന്‍ പുറത്തിറങ്ങിയതാണ്​.

വെള്ളം വാങ്ങി കുടിക്കുന്നതിനിടെ ഹൃദയസ്​തംഭനമുണ്ടാവുകയായിരുന്നു. ഉടന്‍ മരണവും സംഭവിച്ചു. നജ്​റാനില്‍ ഡ്രൈവറായിരുന്ന പ്രദീപ്​. നാട്ടില്‍ പോയി വന്നിട്ട്​ നാലുവര്‍ഷമായി. അവധിക്ക്​ പോകാന്‍ വേണ്ടി റിയാദിലെ വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു മരണം സംഭവിച്ചത്​. അച്​ഛന്‍: പരേതനായ വിലാസന്‍, അമ്മ: ഓമന, ഭാര്യ: രമ്യ, മകള്‍: ആദിത്യ, മകന്‍: അര്‍ജുന്‍.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ സുലയിലെ സാമൂഹിക പ്രവര്‍ത്തകരായ സിദീഖ് കൊപ്പം, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ്​ ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ഫൈസല്‍ എടയൂര്‍ എന്നിവരുടെ നിരന്തര പരിശ്രമം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.