റഷാഷ് 21ന് പ്രദര്‍ശനത്തിന്
റിയാദ്: 1980ലെ അതിക്രൂരനായ സൗദി കുറ്റവാളി റഷാഷിന്റെ കഥ പറയുന്ന വെബ് സീരീസ് പ്രദര്‍ശനത്തിനെത്തുന്നു. റഷാഷ് ജനുവരി 21ന് പ്രദര്‍ശനത്തിനെത്തും. എം.ബി.സിയുടെ ഷാഹിദ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലാണ് പ്രദര്‍ശനത്തിനെത്തുക.
എട്ട് ഭാഗങ്ങളിലായാണ് റഷാഷ് പ്രദര്‍ശനത്തിനെത്തുന്നത്. 1980കളില്‍ കുപ്രസിദ്ധ കൊലപാതകിയും മയക്കുമരുന്നു കടത്തുകാരനുമായിരുന്ന റാഷാഷിന്റെ കഥ പറയുന്നതാണ് ഈ സീരിയല്‍. റഷാഷിനെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലിസ് നടത്തുന്ന ശ്രമങ്ങളാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് ടെലിവിഷന്‍ സ്‌ക്രീന്‍ റൈറ്റര്‍ ടോണി ജോര്‍ദാനാണ് റാഷാഷിന്റെ നിര്‍മാണം. മരുഭൂമിയിലാണ് ചിത്രീകരണം നടത്തിയത്.
ബ്രിട്ടനില്‍ വളരെ പ്രശസ്ത വെബ് സീരീസുകളായ ”ഈസ്റ്റ് എന്റേഴ്‌സ്”, ”ലൈഫ് ഓണ്‍ മാര്‍സ്” എന്നിവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഷെയ്ഖാ സുഹ അല്‍ ഖലീഫ, റിച്ചാര്‍ഡ് ബെല്ലാമി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
‘ഡോക്ടര്‍ ഹൂ” സംവിധാനം ചെയ്ത പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിര്‍മ്മാതാവ് കോളിന്‍ ടീഗും ”ഐ ഹേറ്റ് സൂസി” ഫോട്ടോഗ്രാഫി ഡയറക്ടര്‍ ലൂക്ക് ബ്രയന്റും റാഷാഷിനൊപ്പമുണ്ടെന്നത് ചിത്രത്തെ വലിയ പ്രതീക്ഷയോടെ വെബ് സീരീസ് ലോകം വീക്ഷിക്കുന്നത്.
റാഷാഷായി യാഗൂബ് അല്‍ ഫര്‍ഹാന്‍, ഓഫീസര്‍ ഫഹദ് ആയി നായിഫ് അല്‍-ദുഫൈരി, ചീഫ് ആസാമായി ഖാലിദ് യസ്ലവുമാണ് എത്തുന്നത്.
ജി.സി.സി രാജ്യങ്ങളിലെല്ലായിടത്തുമുള്ള വിദേശികള്‍ക്ക് കൂടി മനസ്സിലാക്കാനായി ഇംഗ്ലീഷ് സബ്‌ടൈറ്റിലും ലഭിക്കും. അറബിയിലാണ് വെബ് സീരീസ് പ്രദര്‍ശിപ്പിക്കുന്നത്. ജനുവരി 21 മുതല്‍ എല്ലാ വ്യാഴാഴ്ചയും 60 മിനിറ്റ് ദൈര്‍ഘ്യമുള്ള എപ്പിസോഡ് റിലീസ് ചെയ്യും.