റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് എട്ടു മരണം. ഇന്ന് 149 പേര്‍ക്കാണ് പുതുതായി പോസിറ്റീവായത്. അതേസമയം 159 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതോടെ രാജ്യത്തെ കോവിഡ് ഭേദമായവരുടെ എണ്ണം 353512ആണ്.
കോവിഡ് ബാധിച്ച് ആകെ 6204 പേര് മരിച്ചു. റിയാദിലാണ് ഇന്നും ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്. 46 പേര്‍ക്കാണ് ഇവിടെ കോവിഡ് പോസിറ്റീവായത്. മക്ക-31, കിഴക്കന്‍ പ്രവിശ്യ-21 എന്നിങ്ങനെയാണ് കോവിഡ് കൂടുതല്‍ ബാധിച്ച സ്ഥലങ്ങള്‍.
രാജ്യത്ത് ആകെ 2772 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 401 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.