ദുബായുടെ ഭംഗി ഒപ്പിയെടുത്ത വീഡിയോയുമായി ദുബായ് ഭരണാധികാരി

ദുബായ് :യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഹ്രസ്വ വീഡിയോ വൈറലായി. രാജ്യത്തിന്റെ മനോഹാരിതയെ പ്രതിഫലിപ്പിക്കുന്ന വെറും 55 സെക്കന്റ് മാത്രമുള്ള ഈ ക്ലിപ്പിംഗ് ഇതിനോടകം ആയിരങ്ങളാണ് കണ്ടത്. മരുഭൂമിയും താഴ്‌വാരങ്ങളും കടൽതീരങ്ങളും ഉൾക്കൊള്ളുന്ന പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമായ ഈ രാജ്യത്ത് കൂറ്റൻ കോട്ടകളുമുണ്ട്. പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ ഇവയെല്ലാം പരിരക്ഷിച്ച് നിർത്തുന്നതിലും യു.എ.ഇ മുൻപന്തിയിലാണ്. ‘ലോകത്തിലെ ഏറ്റവും തണുപ്പേറിയ ശൈത്യം’ എന്ന ശീർഷകത്തിൽ യു.എ.ഇയുടെ അനേകം വൈവിധ്യങ്ങളിലേക്ക് വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്നതിനായി ദുബായ് ഭരണാധികാരി തുടക്കം കുറിച്ച കാമ്പയിന്റെ ഭാഗമായാണ് ഈ ട്വീറ്റ്.