കോവിഡ് ബാധിച്ച് സൗദിയില്‍ ഇന്ന് 8 മരണം


റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഇന്ന് 8 പേര്‍ മരിച്ചു. ഇതോടെ ഇന്നുവരെയുള്ള ആകെ മരണം 6176 ആണ്.
ഇന്ന് 163 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഇതില്‍ റിയാദില്‍ 39 പേര്‍ക്കും മദീന- 21, മക്ക-34, കിഴക്കന്‍ പ്രവിശ്യ-19, തബൂക്ക്-6, ഖസീം-7, ഹായില്‍-4, അല്‍ ബഹ- 5 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചത്.
ഇനി കോവിഡ് നെഗറ്റീവാകാന്‍ 2886 പേര്‍ക്ക്കൂടി മാത്രമേയുള്ളൂ. അതേസമയം ഇതില്‍ 383 പേര്‍ വിവിധ ആശുപത്രികളില്‍ സാരമായ ചികിത്സയിലാണ്.
ഇന്ന് 189 പേര്‍ക്ക് കോവിഡ് ഭേദപ്പെട്ടു. ഇതോടെ സൗദിയില്‍ ആകെ കോവിഡ് മാറിയത് 353004 പേര്‍ക്കാണ്.