റിയാദ്: സൗദിയില്‍ തണുപ്പ് കൂടുന്നു. രാത്രികാലങ്ങളില്‍ ഏഴ് ഡിഗ്രിയിലേക്ക് തണുപ്പ് കൂടി. അതേസമയം വരും ദിവസങ്ങളിലും തണുപ്പ് കൂടും. മക്ക, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ ചില മേഖലയില്‍ പൊടിക്കാറ്റുണ്ടായി. ചിലയിടങ്ങളില്‍ നേരിയ മഴയുമുണ്ടായി.
ഡിസംബര്‍ 21 ന് ആരംഭിച്ച് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ശൈത്യകാലം കുറച്ചു ദിവസങ്ങളില്‍ ശക്തമായ തണുപ്പ് ആയിരിക്കുമെന്ന് സൗദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
2021 മാര്‍ച്ച് 20 നുള്ളില്‍ ശൈത്യകാലം അവസാനിക്കും. ഇത്തവണത്തെ ശൈത്യകാലം പ്രതികൂല കാലാവസ്ഥയ്ക്ക് ഇടയാക്കുമെന്നും സൂചനയുണ്ട്.
രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴ സാധാരണ നിലയേക്കാള്‍ കുറവായിരിക്കും. താപനില വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് പരമാവധി +1 ഡിഗ്രിയിലെത്തും, മധ്യമേഖലകളും തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളും തെക്കന്‍ പ്രദേശത്തും -1 ഡിഗ്രിയിലും എത്തും എന്നും പ്രവചനം പറയുന്നു.