മസ്കത്ത്: ജനുവരി മുതല്‍ ഒമാനില്‍ ജല, വൈദ്യുതി നിരക്കുകള്‍ ഉയരും. 2021-25 കാലയളവിലേക്കായുള്ള സാമ്ബത്തിക പരിഷ്കരണ പദ്ധതിയിലെ തീരുമാന പ്രകാരമാണ് നടപടി. സബ്സിഡി സ്വദേശി സമൂഹത്തിലെ അര്‍ഹരായവര്‍ക്ക് മാത്രമായിട്ടാകും പരിമിതപ്പെടുത്തുക.
ജനുവരി മുതല്‍ വിദേശികളുടെ താമസ സ്ഥലങ്ങളില്‍ പ്രതിമാസം അഞ്ഞൂറ് യൂനിറ്റ് (കെ.ഡബ്ല്യു.എച്ച്) വരെയാണ് വൈദ്യുതി ഉപയോഗമെങ്കില്‍ യൂനിറ്റ് ഒന്നിന് 20 ബൈസ വീതവും 1500 വരെയാണെങ്കില്‍ 25 ബൈസ വീതവും 1500ന് മുകളിലാണെങ്കില്‍ 30 ബൈസ വീതവുമായിരിക്കും നിരക്ക്. സ്വദേശികള്‍ക്ക് രണ്ട് അക്കൗണ്ട് വരെ യഥാക്രമം സബ്സിഡി നിരക്കായ 15, 20, 30 ബൈസ എന്ന ക്രമത്തിലാണ് അടക്കേണ്ടത്. അതില്‍ കൂടുതലാണെങ്കില്‍ വിദേശികളുടെ നിരക്ക് അടക്കണം. വര്‍ഷത്തില്‍ നൂറ് മെഗാവാട്ടിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹികതേര ഉപഭോക്താക്കള്‍ അല്ലാത്ത എല്ലാവരും അടുത്ത വര്‍ഷം മുതല്‍ സി.ആര്.ടി (കോസ്റ്റ് റിഫ്ലക്ടീവ് താരിഫ്) വിഭാഗത്തിലേക്ക് മാറും. വൈദ്യുതി ഉപഭോഗം കുറവുള്ള സമയങ്ങളില്‍ കുറഞ്ഞ നിരക്കും കൂടിയ സമയങ്ങളില്‍ ഉയര്‍ന്ന നിരക്കുമാണ് ഇവര്‍ നല്‍കേണ്ടി വരുക.
വര്‍ഷത്തില്‍ നൂറ് മെഗാവാട്ടില്‍ താഴെ ഉപയോഗിക്കുന്ന ഗാര്‍ഹികതേര ഉപഭോക്താക്കളുടെ നിരക്ക് ഏകീകരിച്ചിട്ടുണ്ട്. ഇവര്‍ ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ യൂനിറ്റിന് 21 ബൈസ വീതവും മെയ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ യൂനിറ്റിന് 29 ബൈസ വീതവുമാണ് അടക്കേണ്ടത്. കാര്‍ഷിക-ഫിഷറീസ് മേഖലയില്‍ 3000 യൂനിറ്റ് വരെ 12 ബൈസയും ആറായിരം വരെ 16 ബൈസയും ആറായിരത്തിന് മുകളില്‍ 24 ബൈസയുമായിരിക്കും നിരക്ക്.
ഗാര്‍ഹികതേര ആവശ്യങ്ങള്‍ക്കുള്ള ജല ഉപഭോഗത്തിന് ഗാലണിന് നാലര ബൈസ എന്ന തോതിലാണ് ജനുവരി മുതല്‍ അടക്കേണ്ടത്. വിദേശികളുടെ വീടുകളിലാണെങ്കില്‍ ഗാലണിന് മൂന്ന് ബൈസ എന്ന തോതിലാണ് നിരക്ക്. സ്വദേശികള്‍ക്ക് രണ്ട് അക്കൗണ്ട് വരെ കുറഞ്ഞ നിരക്കായ രണ്ടര ബൈസയാണ് നല്‍കേണ്ടത്. അതില്‍ കൂടുതലാണെങ്കില്‍ വിദേശികളുടെ നിരക്ക് അടക്കണം.
ഒാരോ വര്‍ഷവും നിരക്ക് വര്‍ധനവ് ഉണ്ടാകും. വിദേശികളുടെ വീടുകളിലെ വൈദ്യുതി സബ്സിഡി 2023ഒാടെയും ജല സബ്സിഡി 2024
ഒാടെയും പൂര്‍ണമായി ഒഴിവാക്കാനാണ് പദ്ധതി. സ്വദേശികളുടെ സബ്സിഡി ഒഴിവാക്കല്‍ 2025ഒാടെയാണ് പൂര്‍ണമായി ഒഴിവാകുക.