റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ എണ്ണടാങ്കറിനു നേരെ ഭീകരാക്രമണത്തിനെതിരേ അറബ് ലോകം അപലപിച്ചു. ബഹ്‌റൈന്‍, കുവൈറ്റ്, ജോര്‍ദാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാരും നേതാക്കളും ആക്രമണത്തിനെതിരെ രംഗത്തുവന്നു. ഭീകരാക്രമണങ്ങള്‍ ചെറുക്കാന്‍ സൗദിയോട് ചേര്‍ന്ന് പൊരുതുമെന്നും നേതാക്കള്‍ അറിയിച്ചു.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ധനം ഇറക്കുന്നതിനായി ടെര്‍മിനലില്‍ കപ്പല്‍ നങ്കൂരമിട്ട സമയത്തായിരുന്നു ആക്രമണം. തുടര്‍ന്ന് കപ്പലില്‍ നേരിയ തീപിടിത്തമുണ്ടായി.
അതേസമയം സംഭവം ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ല. ആക്രമണം പൊട്ടിത്തെറിക്കും സ്ഫോടനത്തിനും കാരണമായെന്ന് എണ്ണ കമ്പനി പറഞ്ഞു. ഡി ഡബ്ല്യു റെയ്ന്‍ എന്ന കപ്പലില്‍ കൊണ്ടുപോകുകയായിരുന്ന എണ്ണ ടാങ്കറിനു നേരെയാണ് ആക്രമണം നടന്നത്.
കപ്പലിലുണ്ടായിരുന്ന 22 നാവികരും സുരക്ഷിതരാണെന്ന് എണ്ണ കമ്പനിയായ ഫാഫ്നിയ പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് എണ്ണ ചോര്‍ന്നൊലിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കമ്പനി നല്‍കി.
കപ്പലിലെ ജീവനക്കാര്‍ തന്നെയാണ് തീയണച്ചത്. കപ്പലിന്റെ ചിലഭാഗങ്ങള്‍ക്ക് കേടുപാടു സംഭവിച്ചിട്ടുണ്ട്. ബി.ഡബ്ല്യൂ റൈനില്‍ 60,000 ടണ്‍ പെട്രോളുമായി യാന്‍ബൂ പോര്‍ട്ടില്‍ നിന്ന് ഡിസംബര്‍ ആറിന് പുറപ്പെട്ടതാണ്. ടാങ്കറില്‍ ഇപ്പോഴും 84 ശതമാനം എണ്ണ ഉണ്ടെന്നാണ് ഹാഫ്നിയയുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരം.