പെട്രോളുമായി ഓഫിസിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയ പ്രവാസിക്ക് ജയില്‍ ശിക്ഷ

ദുബായ്: പെട്രോളുമായി ഓഫിസിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയ പ്രവാസിക്ക് ജയില്‍ ശിക്ഷ. പെട്രോള്‍ കാനുമായി ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ദുബൈ പ്രാഥമിക കോടതിയാണ് ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചത്. സ്വയം തീകൊളുത്തുമെന്നും സ്ഥാപനത്തിന് തീയിടുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി.

മാനേജരായി ജോലി ചെയ്‍തിരുന്ന 27കാരനാണ് തനിക്ക് തരാനുള്ള പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയതിനും ബ്ലാക് മെയില്‍ ചെയ്തതിനും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. വിധിക്കെതിരെ യുവാവ് അപ്പീല്‍ നല്‍കിയിട്ടുണ്ട്.