റിയാദ്: സൗദിയില്‍ ബാച്ചിലേഴ്സിന് ഒരുമിച്ച് താമസിക്കാന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. ബാച്ചിലേഴ്സ് ഒരുമിച്ച് താമസിക്കുന്നതിന് പ്രത്യേക അനുമതി ജനുവരി ഒന്ന് മുതല്‍ നിർബന്ധമാക്കി സൗദി അറേബ്യ. മുൻകൂർ അനുമതി നേടിയില്ലെങ്കിൽ പിഴ ചുമത്തുമെന്നും മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ് സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബാച്ചിലർമാരായ ആളുകൾക്ക് കൂട്ടമായി താമസിക്കാൻ അനുവാദം നല്‍കുന്നതിനുള്ള നടപടികള്‍ മന്ത്രാലയം ആരംഭിച്ചതായാണ് സൂചന. കെട്ടിട ഉടമകള്‍ക്കൊ കെട്ടിടം വാടകക്ക് എടുത്തവര്ക്കൊ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
അപേക്ഷിക്കാനുള്ള അര്‍ഹത നേടുക, അപേക്ഷയിൽ മതിയായ വിവരങ്ങള്‍ പൂരിപ്പിക്കുക, അപേക്ഷ അംഗീകാരത്തിനായി സമര്‍പ്പിക്കുക, അന്തിമ അംഗീകാരത്തിന് ശേഷം ലൈസന്‍സ് പ്രിൻറ് ചെയ്തെടുക്കുക തുടങ്ങിയ നിബന്ധനകളാണ് ഇത് സംബന്ധമായി മന്ത്രാലയം പുറത്തുവിട്ടതെന്ന് പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ അറിയിച്ചു