കുവൈറ്റ്: 2020 ജനുവരിക്ക് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാന്‍ ഒരുമാസത്തെ പ്രത്യേക അനുമതി നല്‍കിയിട്ടും പ്രയോജനപ്പെടുത്താന്‍ മുന്നോട്ടുവന്നത് തുച്ഛം പേര്‍ മാത്രം. ഡിസംബര്‍ ഒന്നുമുതല്‍ ഇതുവരെ 2300 പേര്‍ മാത്രമാണ് അപ്പോയിന്റ്മെന്റ് എടുത്തത്. ഇതില്‍ തന്നെ 400 പേര്‍ മാത്രമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇഖാമ നിയമവിധേയമാക്കിയത്.
ബാക്കിയുള്ളവര്‍ വരാതിരിക്കുകയോ തീയതി മാറ്റി ചോദിക്കുകയോ ചെയ്തു. ഡിസംബര്‍ ഒന്നുമുതല്‍ 31 വരെ കാലയളവിലാണ് പിഴയടച്ച് ഇഖാമ നിയമവിധേയമാക്കാന്‍ അവസരമുള്ളത്. ഇൗ അവസരം ഉപയോഗിച്ചില്ലെങ്കില്‍ പിന്നീട് നാടുവിടുകയല്ലാതെ വഴിയില്ല. അടുത്തമാസം മുതല്‍ താമസ നിയമലംഘകരെ പിടികൂടാന്‍ വ്യാപക പരിശോധന നടത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.