തകര്‍ത്ത് അറബ് സഖ്യസേന
റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം. . യമനിലെ ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് അറബ് സേന തകര്‍ക്കുകയായിരുന്നു.
ദക്ഷിണ സൗദിയിലെ ജനവാസ മേഖലകളും കെട്ടിടങ്ങളും ലക്ഷ്യമിട്ടായിരുന്നു സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഹൂതികള്‍ വിക്ഷേപിച്ചതെന്ന് അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. വിദേശത്ത് നിന്ന് യെമനിലേക്ക് എത്തിച്ചുകൊടുക്കുന്ന സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം ശക്തമാക്കുന്നതെന്ന് യു.എന്‍ വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. കഴ്ിഞ്ഞയാഴ്ച ചെങ്കടലില്‍ ഹൂതികള്‍ വിതറിയ മൈനുകല് അറബ് സഖ്യസേന നിര്‍വീര്യമാക്കിയിരുന്നു. ഇറാന് നിര്‍മിത മൈനുകളാണ് ഇതിനായി ഉപയോഗിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത്തരം നടപടികള്‍ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാകുന്നുവെന്നും അറബ് സഖ്യസേന ആരോപിച്ചു.
സൗദി അറേബ്യയെ സാമ്പത്തികമായി തകര്‍ക്കണമെന്ന ആഗ്രഹത്താല്‍ എണ്ണക്കിണറുകള്‍ നേരെ നിരവധി തവണയാണ് ഹൂതി വിമതര്‍ ആക്രമണം അഴിച്ചുവിട്ടത്.