റിയാദ്: 2021ലെ സൗദി ഇന്റര്‍നാഷണല്‍ എയര്‍ ഷോ മാറ്റിവെച്ചു. കോവിഡ് 19 സാഹചര്യത്തിലാണ് മാറ്റിവെച്ചത്. 500 ദേശീയ-അന്തര്‍ദേശീയ കമ്പനികളാണ് എക്‌സിബിഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്ന ആയിരങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ മാനിച്ച് ഷോ മാറ്റിവെയ്ക്കുകയാണെന്ന് സൗദി ഏവിയേഷന്‍ ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
അല്‍തമീമ എയര്‍പ്പോര്‍ട്ടില്‍ അടുത്തവര്‍ഷം നേരത്തെ തന്നെ എയര്‍ ഷോ നടത്തുന്നതിനുള്ള സജ്ജീകരങ്ങള്‍ ആരംഭിക്കും. 2019ല്‍ 267 കമ്പനികള്‍ പങ്കെടുത്തിരുന്നു. 20000 പേരാണ് അന്ന് എക്‌സിബിഷനില്‍ പങ്കെടുത്തത്.