മനാമ: ഇറ്റാലിയന്‍ എംബസി, ഇറ്റാലിയന്‍ ട്രേഡ് ഏജന്‍സി ആന്‍ഡ് പ്രമോഷന് വിഭാഗം എന്നിവയുടെ സഹകരണത്തോടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇറ്റാലിയന്‍ രുചിവാരത്തിന് തുടക്കമായി. വിവിധ ബ്രാന്‍ഡുകളിലുള്ള ഇറ്റാലിയന്‍ ഭക്ഷണങ്ങള്‍ അടുത്തറിയാനുള്ള അവസരമാണിത്.
എല്ലാ ഇറ്റാലിയന്‍ ഉല്പന്നങ്ങള്ക്കും 30 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നുവരെ നീളുന്ന രുചിമേള ദാന മാളില്‍ ഇറ്റാലിയന്‍ അംബാസഡര്‍ പൗള അമാേദ ഉദ്ഘാടനം ചെയ്തു. പാചക വിദഗ്ധര്‍ക്കായി ലുലു കുക്കറി മത്സരവും ഒരുക്കിയിട്ടുണ്ട്. മാസ്റ്റര്‍ ഷെഫുകളും ലിറ്റില്‍ ഷെഫുകളും (ആറിനും 10നുമിടയില്‍ പ്രായമുള്ളവര്‍) പാസ്ത, പിസ തുടങ്ങിയ ഇറ്റാലിയന്‍ വിഭവങ്ങള്‍ തയാറാക്കി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യണം. മുതിര്‍ന്നവര്‍ #ItalianCuisineHomeChefs എന്ന ഹാഷ്ടാഗോടെയും കുട്ടികള്‍ #ItalianCuisineLittleHome Chefs എന്ന ഹാഷ്ടാഗോടെയുമാണ് പോസ്റ്റ് ചെയ്യേണ്ടത്. മത്സരാര്‍ഥികള്‍ക്കും ഇറ്റാലിയന്‍ വിഭവങ്ങളുടെ ആരാധകര്‍ക്കും ഇന്‍സ്റ്റഗ്രാമില്‍ @luluhyperbh എന്ന വിലാസത്തിലും ഫേസ്ബുക്കില്‍ @luluhypermarket എന്ന വിലാസത്തിലും ടാഗ് ചെയ്ത് അമ്ബരപ്പിക്കുന്ന സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്.
വെജിറ്റബ്ള്‍സ്, പാസ്ത, റൈസ്, ചീസ്, പാലുല്പന്നങ്ങള്, ബിസ്കറ്റുകള്‍, കോഫി, ഒലിവ് ഒായില്‍, പഴങ്ങള്‍, ചോക്ലറ്റ്, സോസുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ ഇറ്റാലിയന്‍ ഉല്പന്നങ്ങള് മേളയില്‍ ലഭ്യമാണ്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ച് ഇറ്റാലിയന്‍ രുചിമേള ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പൗള അമാദേ പറഞ്ഞു. വൈവിധ്യമാര്‍ന്ന ഇറ്റാലിയന്‍ രുചികള്‍ ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളതെന്ന് ലുലു ഗ്രൂപ് ഡയറക്ടര്‍ ജുസെര്‍ രൂപവാല പറഞ്ഞു.