ചൈനയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങള്‍ റദ്ദാക്കി

ബെയ്ജിങ്: ഇന്ത്യയില്‍ നിന്ന് ചൈനയില്‍ എത്തിയവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൈനയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങള്‍ റദ്ദാക്കി. ചൈനീസ് വിസയോ റെസിഡന്റ് പെര്‍മിറ്റോ ഉള്ള ഇന്ത്യക്കാര്‍ക്ക് ചൈനയിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചു. താല്‍ക്കാലികമായാണ് പ്രവേശനം നിര്‍ത്തുന്നതെന്ന് എംബസി അറിയിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍നിന്ന് വുഹാനിലേക്ക് പോയ വിമാനത്തിലെ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ 19 പേര്‍ക്ക് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടായിരത്തോളം പേരാണ് ഇന്ത്യയില്‍നിന്ന് ചൈനയിലേക്ക് പോകാനിരുന്നത്. ഈ മാസം 13, 20, 27, ഡിസംബര്‍ നാല് തീയതികളില്‍ വന്ദേഭാരതിന്റെ ഭാഗമായി വിമാനങ്ങള്‍ പുറപ്പെടാന്‍ തീരുമാനിച്ചിരുന്നു.