ഗുജറാത്തിലെ മുന്ദ്രയിൽ 29000 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കാനിരുന്ന കെമിക്കൽ കോംപ്ലക്സ് പദ്ധതി നിർത്തിവച്ചു

അദാനി ഗ്രൂപ്പും അഡ്നോക്കും (അബുദാബി നാഷ്ണല്‍ ഓയില്‍ കമ്പനി)യും ബോറെയ്ല്‍സും ചേര്‍ന്ന് ഗുജറാത്തില്‍ നിര്‍മ്മിക്കാനിരുന്ന മെഗാ കെമിക്കല്‍സ് പദ്ധതി നിര്‍ത്തിവച്ചു. കോവിഡ് സാമ്പത്തിക വ്യവസ്ഥിതിയിലുണ്ടാക്കിയ തിരിച്ചടികളാണ് പദ്ധതി നിര്‍ത്തിവെക്കാന്‍ കാരണം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പദ്ധതി രൂപം കൊണ്ടത്. ഓസ്‌ല്രേിയയുടെ ബോറിയലിസും ബി.എ.എസ്.എഫും ഗുജറാത്തിലെ മുന്ദ്രയില്‍ കെമിക്കല്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനായി അബുദാബി നാഷണല്‍ ഓയില്‍ കമ്പനി, അദാനി ഗ്രൂപ്പ് എന്നിവരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു.
ജര്‍മനിയുടെ ബിഎഎസ്എഫും ഇന്ത്യയുടെ അദാനി ഗ്രൂപ്പും പിന്മാറിയതിനെത്തുടര്‍ന്നാണ് പദ്ധതി അവതാളത്തിലായത്. പടിഞ്ഞാറന്‍ സംസ്ഥാനമായ ഗുജറാത്തിലെ മുന്ദ്രയിലെ സ്ഥലം അദാനി ഗ്രൂപ്പ് പാട്ടത്തിലെടുത്തതാണ്. തുറമുഖം, ലോകോത്തര നിലവാരമുള്ള പ്രൊപ്പെയ്ന്‍ ഡൈഹൈഡ്രജനേഷന്‍ (പിഡിഎച്ച്) പ്ലാന്റും പോളിപ്രൊഫൈലിന്‍ (പിപി) പ്ലാന്റും ചേര്‍ന്ന് അക്രിലിക്‌സ് വാല്യു ചെയിന്‍ കോംപ്ലക്‌സ് സൃഷ്ടിക്കാനുള്ള പദ്ധതി വിഭാവനം ചെയ്തിരുന്നു. ധാരണാപത്രം ഒപ്പിട്ടിട്ട നാല് കക്ഷികളും സമുച്ചയത്തിനായിയുള്ള സംയുക്ത സാധ്യതാ പഠനം പൂര്‍ത്തിയാക്കിയിരുന്നു.