അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി രൂപ സമ്മാനവും ബി.എം.ഡബ്ലൂ കാറും മലയാളികള്‍ക്ക്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി രൂപ സമ്മാനവും ബി.എം.ഡബ്ലൂ കാറും മലയാളികള്‍ക്ക്. കുവൈത്തില്‍ നിന്നുള്ള നോബിന്‍ മാത്യുവിനാണ് ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ സമ്മാനര്‍ഹനായത്. 15 മില്യണ്‍ ദിര്‍ഹം അതായത് ഏകദേശം 30 കോടിയിലധികം രൂപയാണ് സമ്മാനം. ഒക്ടോബര്‍ 17 ന് മാത്യു വാങ്ങിയ 254806 എന്ന ടിക്കറ്റിനാണ് നറുക്ക് വീണത്. 

ബി.എം.ഡബ്ല്യൂ സീരീസ് 14 നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ അനില്‍ മഠത്തിലിനാണ് സമ്മാനം ലഭിച്ചത്. ഈ വിഭാഗത്തില്‍ രണ്ടാംസമ്മാനം ഇന്ത്യക്കാരനാണ്. ഗിബ്‌സണ്‍ ജോസിന് അഞ്ചു ലക്ഷം ദിര്‍ഹമാണ്. ഏകദേശം ഒരു കോടി രൂപ. ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം ലഭിച്ചത് ഇന്ത്യാക്കാരിയായ ഷീജ റോയ് എബ്രഹാമാണ്. നാലാം സമ്മാനം അനില്‍ തോമസ് 80000 ദിര്‍ഹം.

കഴിഞ്ഞ മാസത്തെ വിജയി, സൗദി പൗരനായ അഹമ്മദ് അല്‍ ഹാമിദിയാണ് മാത്യുവിന്റെ ടിക്കറ്റ് ബിഗ് ടിക്കറ്റ് വേദിയില്‍ തത്സമയം തിരഞ്ഞെടുത്തത്.ബിഗ് ടിക്കറ്റ് സംഘാടകര്‍ മാത്യുവിനെ വിളിച്ചപ്പോള്‍, അദ്ദേഹം തത്സമയ സംപ്രേഷണം കാണുന്നില്ലായിരുന്നു, പെട്ടെന്ന് ജാക്ക്‌പോട്ട് നറക്ക് വീണതറിഞ്ഞപ്പോള്‍ മാത്യു ഞെട്ടി!ആവേശം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

സ്പെയര്‍ പാര്‍ട്സ് കമ്പനിയുടെ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന നോബിന്‍ മാത്യു (38) വും കുടുംബവും ജാക്ക്പോട്ട് വിജയത്തിന്റെ ആവേശത്തിലാണ്. ഡയറ്റീഷ്യനായ ഭാര്യയും അഞ്ച് വയസ്സുള്ള മകനുമൊത്ത് മാത്യു കുവൈത്തിലാണ് താമസം.7,100 ദിര്‍ഹം പ്രതിമാസ ശമ്പളം നേടുന്ന മാത്യു, “ഈ വിജയം വളരെ വലുതാണെന്നും ഈ തുക ശരിയായ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും പറഞ്ഞു.’2007 മുതല്‍ കുവൈത്ത് നിവാസിയാണ് മാത്യു. ഗള്‍ഫില്‍ വളര്‍ന്ന മാത്യുവിന്റെ മാതാപിതാക്കള്‍ മുന്‍പ് ഒമാനില്‍ ജോലി ചെയ്തിരുന്നു.” മസ്‌കറ്റില്‍ താമസിച്ചിരുന്നപ്പോള്‍ വേനല്‍ക്കാല അവധിക്കാലത്ത് ദുബായ് സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ ഗള്‍ഫിലെ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.