മൂന്നുമാസത്തിനിടെ യൂടൂബ് നേടിയത് 37290 കോടി രൂപ, ഗൂഗിള്‍ 77731 കോടിയും


ന്യൂഡൽഹി: യൂട്യൂബിന്റെ പരസ്യ വരുമാനം 2020 ന്റെ മൂന്നാം പാദത്തിൽ $5 ബില്ല്യൺ.  പരസ്യ വരുമാനത്തിലൂടെ ഗൂഗിളും യുട്യൂബും മികച്ച വരുമാനം കൈവരിക്കും എന്ന സൂചനയാണ് ഇതിലൂടെ  നൽകുന്നത്. യൂട്യൂബിന് ഇപ്പോൾ തന്നെ 30 ദശലക്ഷം മ്യൂസിക്- പ്രീമിയം പെയ്ഡ്  സബ്സ്ക്രൈബേർസുണ്ട്. 30 ദശലക്ഷം ഫ്രീ ട്രിയൽ ഉപഭോക്താക്കളും. കൂടാതെ യൂട്യൂബ് ടിവിക്ക് പെയ്ഡ് സബ്സ്ക്രൈബേർസ്  3 ദശലക്ഷത്തിലധികവും.  
“യൂട്യൂബിന്റെ സബ്‌സ്‌ക്രിപ്‌ഷൻ വരുമാനത്തിനുള്ളിൽ, വിവിധ ഓഫറുകളിലുടനീളം വരിക്കാരുടെ വളർച്ചയിൽ നിന്ന് ഞങ്ങൾ തുടർന്നും പ്രയോജനം നേടുന്നു,” ആൽഫബെറ്റിന്റെയും ഗൂഗിളിന്റെയും സി. എഫ്. ഒ.  റൂത്ത് പോറാത്ത് പറഞ്ഞു.”ഇൗ അടുത്ത കാലയളവിൽ മാർച്ച് പകുതിയോടെ യോഗ, ധ്യാനം തുടങ്ങി മാർഗനിർദേശക വീഡിയോകളുടെ വ്യൂവർഷിപ്പ് 40 ശതമാനം ഉയർന്നു, അതേസമയം DIY ഫെയ്സ് മാസ്ക് ട്യൂട്ടോറിയലുകൾക്ക് ഒരു ബില്യൺ വ്യൂർഷിപ്പുള്ളതായും, ”ആൽഫബെറ്റ്- ഗൂഗിൾ സി. ഇ. ഒ സുന്ദർ പിച്ചൈ അറിയിച്ചു.
ഗൂഗിൾ പരസ്യ റവന്യു 37.1 ബില്ല്യണായാണ് ഉയർന്നത്. കഴിഞ്ഞ വർഷം 2020 മൂന്നാം പാദത്തിൽ $3.8 ആയിരുന്നു എങ്കിൽ ഈ വർഷം 30 ശതമാനമാനം ഉയർന്നതായാണ് രേഖപ്പെടുത്തിയത്.