ഇന്ത്യയില്‍ 2020-ല്‍ ഏറ്റവും കുറവ് സ്വര്‍ണ ഉപഭോഗം രേഖപ്പെടുത്തുമെന്ന് വിദഗ്ധര്‍

ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗം 1995നു ശേഷം ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന വര്‍ഷമാകും 2020 എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. 2020 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ ഇന്ത്യയിലെ ഗോള്‍ഡ് ഡിമാന്റ് 252 ടണ്ണാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 496 ടണ്ണായിരുന്നു.

ആഗോളതലത്തിലും സ്വര്‍ണ ഉപഭോഗത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. പല കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ടെങ്കിലും പ്രധാനമായും ആഭരണനിര്‍മാണത്തിനാണ് സ്വര്‍ണം ഉപയോഗിക്കുന്നത്. ആഭരണനിര്‍മാണത്തിനുള്ള സ്വര്‍ണ ഉപഭോഗത്തില്‍ ആഗോളതലത്തില്‍ 29 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. എന്നാല്‍ നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ ഉപഭോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനയുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.