ഇഞ്ചി കൃഷി ചെയ്യൂ; ലാഭം കൊയ്യൂ

ഇഞ്ചികൃഷിക്ക് അനുയാേജ്യമായ സമയമാണിപ്പോൾ. നിലമൊരുക്കൽ തുടങ്ങിക്കോളൂ. ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചിക്കൃഷിക്ക് ബെസ്റ്റ്. സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്നസ്ഥലങ്ങളിലാണ് ഇഞ്ചി നന്നായി ഉണ്ടാവുക. എങ്കിലും തെങ്ങിൻ തോപ്പിലും മറ്റും ഇടവിളയായും ഒരു വിളമാത്രം ഇറക്കുന്ന വയലുകളിലും ഇഞ്ചി കൃഷിചെയ്യാം. ഗ്രോബാഗ്, ചാക്ക് എന്നിവയും കൃഷിക്ക് ഉപയോഗിക്കാം. നല്ല വിളവും കിട്ടും. കീടശല്യവും കുറവായിരിക്കും.

നന്നായി ഉഴുതോ കിളച്ചോ തടമെടുക്കാം. ഏകദേശം 25 സെ.മി ഉയരത്തിൽ തടങ്ങളെടുത്താൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടിനെ പേടിക്കേണ്ട. തടങ്ങൾ തമ്മിൽ ഏകദേശം ഒരടി അകലവുമുണ്ടായിരിക്കണം. തടത്തിൽ 25x 25 സെ.മി അകലത്തിൽ ചെറിയ കുഴികളെടുത്തുവേണം വിത്ത് നടേണ്ടത്. ഏകദേശം അഞ്ച് സെ.മി താഴത്തിലായിരിക്കണം വിത്ത് നടേണ്ടത്. നടുന്നതോടൊപ്പം ട്രൈക്കോഡർമ്മയടങ്ങിയ ചാണകപ്പൊടി-വേപ്പിൻ പിണ്ണാക്ക് മിശ്രിതം ചേർക്കുന്നത് കീടങ്ങളെ അകറ്റാൻ സഹായിക്കും. ആവശ്യത്തിന് വെളളം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. നന കുറഞ്ഞുപോയാലും കൂടിയായാലും പ്രശ്നമാണ്.

വിളവ് നന്നാവണമെങ്കിൽ വിത്തും നന്നായിരിക്കണം. അതിനാൽ നല്ല വിത്തുതന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുളവന്ന 30-40 ഗ്രാമുള്ള ഇഞ്ചിയാണ് ഒരുകുഴിയിലേയ്ക്കായി ഉപയോഗിക്കാവുന്നത്. ഗ്രോബാഗ്, ചാക്ക് എന്നിവയിൽ നടുമ്പോൾ 30-40 ഗ്രാം തൂക്കത്തിലുള്ള ഇഞ്ചിയുടെ രണ്ട് കഷണങ്ങൾ ഒരുബാഗിൽ നടാനായി ഉപയോഗിക്കാം. വിളവെടുപ്പ് കഴിയുമ്പോൾത്തന്നെ അടുത്ത കൃഷിക്കുളള വിത്ത് മാറ്റിവയ്ക്കണം. ഇത് സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. വിത്ത് വാങ്ങിക്കുകയാണെങ്കിൽ മികച്ച കർഷകരിൽ നിന്നോ അംഗീകൃത ഏജൻസികളിൽ നിന്നോ വാങ്ങാൻ ശ്രദ്ധിക്കണം.

ശാസ്ത്രീയമായ വളപ്രയോഗം ഇഞ്ചിക്കൃഷിക്ക് അത്യാവശ്യമാണ്. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ വളപ്രയോഗം നടത്തുന്നതാണ് നല്ലത്. മൃദുചീയൽ, ബാക്ടീരിയൽ വാട്ടം എന്നിവയാണ് ഇഞ്ചിയിൽ പ്രധാനമായും കണ്ടുവരുന്ന രോഗങ്ങൾ തണ്ടുതുരപ്പനാണ് ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കീടം. ജൈവമാർഗത്തിലൂടെയും അല്ലാതെയും കീടങ്ങളെയും രോഗങ്ങളെയും അകറ്റാൻ കഴിയും.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here