പൊന്നാങ്ങളമാരോട്, കൈകാലുകള്‍ ബുദ്ധിമുട്ടിക്കുന്നുവെങ്കില്‍ മാറിനില്‍ക്കൂ: അനുപമ

പ്രേമത്തിലെ മേരിയായെത്തി തെലുങ്ക് സിനിമാലോകത്തില്‍ നിത്യാമേനോനു ശേഷം സജീവമായ നടിയാണ് അനുപമ പരമേശ്വരന്‍. അനുപമയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. പിങ്ക് ഷോര്‍ട്ട് സ്‌കര്‍ട്ട് അണിഞ്ഞ് പിന്‍തിരിഞ്ഞ് നില്‍ക്കുന്നതാണ് ചിത്രം. തന്റെ ചുരുണ്ടമുടിയോടുള്ള ഇഷ്ടത്തെക്കുറിച്ചാണ് താരം കുറിക്കുന്നത്. അവളുടെ ചുരുണ്ടമുടി ശരീരത്തിന്റെ വടിവിനെക്കുറിച്ച് നിങ്ങളെ മറന്നു കളയിക്കുന്നതാണ് സ്നേഹം.
എന്നാണ് താരം കുറിച്ചത്. ഇതിനൊപ്പം തന്റെ കൈകാലുകള്‍ കണ്ട് ആകുലപ്പെടാന്‍ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പും നല്‍കുന്നുണ്ട്. എന്റെ കൈകാലുകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ ദയവായി ഇവിടെനിന്നു മാറി നില്‍ക്കൂ പൊന്നാങ്ങളമാരേ എന്നാണ് അനുപമ കുറിച്ചത്.