ഡൊമിനികിന് സൗദി മണ്ണില്‍ അന്ത്യവിശ്രമം

റിയാദ്: കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഡൊമിനികിന് ഇനി സൗദി മണ്ണില്‍ അന്ത്യവിശ്രമം. അതേസമയം ഡൊമിനികിനെ സംസ്‌കരിക്കാന്‍ അനുമതി നല്‍കിയതിലൂടെ ദവാദ്മിയില്‍ ഇതര മതസ്ഥരെ മറവ് ചെയ്യാന്‍ ഇടമായി.
റിയാദിന് 320 കിലോമീറ്റര്‍ അകലെ ദവാദ്മിയിലാണ് മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി ലഭിച്ചത്. മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ ഡൊമിനികി(38)നെ സംസ്‌കരിച്ചതോടെയാണ് റിയാദ് പ്രവിശ്യയില്‍ ഇതര മതസ്ഥര്‍ക്ക് അന്ത്യവിശ്രമത്തിന് ഒരിടം കൂടി ലഭിക്കുന്നത്. അല്‍ഖര്‍ജിലാണ് നേരത്തെ അനുമതി ലഭിച്ചത്.
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദവാദ്മി യൂണിറ്റ് പ്രസിഡന്റ് ഹുസൈന്‍ കാളിയാരകത്തിന്റെ ശ്രമഫലമായാണ് മൃതദേഹം സംസ്‌കരിക്കുന്നതിന് സൗദി അനുമതി നല്‍കിയത്. ദവാദ്മിയില്‍ നിന്ന് ഒന്‍പതു കിലോമിറ്റര്‍ അകലെ ശാര റോഡിലാണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്.
പട്ടാളക്കാര്‍ക്ക് നല്‍കുന്നതിനു തുല്യമായ ആദരവോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. അരാംകോ അല്‍യമാമ പ്രൊജക്ടില്‍ ജീവനക്കാരനായിരുന്നു ഡൊമിനിക്.