പ്രവാസ വീചികൾ; പാട്ടുകള്‍ പ്രകാശനം ചെയ്തു

റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ “പ്രവാസ വീചികൾ”എന്ന പേരിലുള്ള ഗാനങ്ങളുടെ CD പ്രകാശനം ചെയ്തു. ഷാജഹാന്‍ ഒരുമനയൂർ രചന നിർവഹിച്ച ഗാനങ്ങൾക്ക് ഷരീഫ് നരിപ്പറ്റ സംഗീതം പകർന്നു, സുരേഷ് തിരുവാലിയും അര്‍ഷദുമാണ് ഗാനങ്ങൾ ആലപിച്ചത്. പ്രവാസികളേയും ,സാമൂഹ്യ പ്രവർത്തകരേയും പരാമർശിക്കുന്ന “കടലും കരയും”, “സൈകതം തളിര്‍ക്കുന്ന” എന്ന് തുടങ്ങുന്ന രണ്ട് ഗാനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
റിയാദിൽ വെച്ചുനടന്ന ചടങ്ങിൽ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണൽ പ്രസിഡന്റ് അഷറഫ് മൊറയൂർ കേരളാ കമ്മിറ്റി നാഷണൽ കോർഡിനേറ്റർ ബഷീർ കാരന്തൂരിനു നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. നാഷണൽ ജനറൽ സെക്രട്ടറി അശറഫ് കർണാടക, റീജനൽ പ്രസിസന്റ് ഹരീസ് മംഗലാപുരം ,കേരളാ സ്റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീൻ തിരൂർ, ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശേരി,കോയാ ചേലാബ്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു.