ഖുശ്ബു ബിജെപിയിലേക്ക്; എഐസിസി വക്താവ് സ്ഥാനത്തുനിന്ന് മാറ്റി

ന്യൂഡല്‍ഹി: നടി ഖുശ്ബുവിനെ കോണ്‍ഗ്രസ് എഐസിസി വക്താവ് സ്ഥാനത്തുനിന്ന് മാറ്റി. ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് നടപടി. അതേസമയം ഖുശ്ബു പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. ജനങ്ങളുമായി ബന്ധമില്ലാത്തവരാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്ന് രാജിക്കത്തില്‍ ആരോപിച്ചു.

ഖുശ്ബു ബിജെപിയില്‍ ചേരുമെന്ന സൂചനകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയില്‍നിന്ന് ഇന്ന് അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന.