ഉംറ തുടങ്ങിയിട്ടും കോവിഡിനെ വരുതിയിലാക്കി മക്ക; ഇന്ന് ഏറ്റവും കുറവ്


മക്ക: കോവിഡ് ബാധയില്‍ മക്കയില്‍ ഗണ്യമായ കുറവ്. മക്കയില്‍ ഇന്ന് എട്ടു പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കോവിഡ് വന്നതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം ഉംറ തുടങ്ങിയ ശേഷവും കോവിഡ് വരുതിയിലാക്കാന്‍ കഴിഞ്ഞത് ആരോഗ്യ വകുപ്പും സര്‍ക്കാരും സ്വീകരിക്കുന്ന ശക്തമായ പ്രതിരോധ മാര്‍ഗങ്ങളെത്തുടര്‍ന്നത്.
അതേസമയം സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 323 പേര്‍ക്ക്. 593 പേര്‍ക്ക് രോഗം ഭേദമായി. 25 പേരാണ് മരിച്ചത്. ഇതേവരെ 339,267 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 325,330 പേര്‍ക്കും അസുഖം ഭേദമായി. 5,043 പേരാണ് മരിച്ചത്. നിലവില്‍ ചികിത്സയിലുള്ള 8894 പേരില്‍ 826 പേരുടെ നില ഗുരുതരമാണ്. മദീനയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. 64 പേര്‍ക്ക്. റിയാദില്‍ 27 പേര്‍ അസുഖബാധിതരായി. ദമാമിലും എട്ടുപേര്‍ക്കാണ് അസുഖം. ജിദ്ദയില്‍ മൂന്നു പേര്‍ക്ക് മാത്രം പുതുതായി രോഗം കണ്ടെത്തി.