നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രവാസി യുവതി ദുബൈയില്‍ മരിച്ചു

ദുബൈ: കുടുംബവുമായി നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുവതി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി ഹഫ്‌സത്ത് ആണ് മരിച്ചത്. ബുക്ക് ചെയ്ത അതേ വിമാനത്തില്‍ ഭര്‍ത്താവ് സലീമിനും മക്കള്‍ക്കുമൊപ്പം മയ്യിത്ത് എത്തിക്കും. യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി നില്‍ക്കേയാണ് ഇന്ന് രാവിലെ അപ്രതീക്ഷിതമായി ഹഫ്‌സത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ആഴ്ച ഭര്‍ത്താവ് സലീമിന്റെ ഉമ്മ മരണപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ടാണ് വെളളിയാഴ്ച നാട്ടിലേക്ക് പോകുവാന്‍ ഈ കുടുംബം തയ്യാറെടുത്തത്.ദുബയില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സലീം കുറച്ച് വര്‍ഷങ്ങളായി കുടുംബവുമായി പ്രവാസ ജീവിതം നയിച്ച് വരികയായിരുന്നു.നാളെ മാറഞ്ചേരി കാഞ്ഞിരമുക്ക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യും

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here