പുകവലി നിര്‍ത്തിയതാണ്‌ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം: മമ്മൂട്ടി

പുകവലി നിർത്തിയതിനെ കുറിച്ചു മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

പുകവലി തള്ളിക്കളഞ്ഞതാണ് എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. ഒരു 15 വർഷങ്ങൾക്ക് മുമ്പ് പുകവലിക്കുന്നത് ഏറെ ഇഷ്ടമായിരുന്നു പുകവലിക്കുന്നത് ശാരീരികമായി എനിക്ക് മാത്രമല്ല ആർക്കും നല്ലതല്ല.

നമ്മുടെ ശരീരത്തിന്റെ അഭിപ്രായം ചോദിക്കാതെയാണ് ഒരു സാധനം നമ്മൾ കടത്തി വിടുന്നത് നമുക്ക് ജീവിക്കാൻ പുക വേണ്ടെന്നും ആഹാരവും വായും മാത്രം മതിയെന്നും മമ്മൂട്ടി പറയുന്നു.

എന്റെ സിഗററ്റുവലി മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നിയെന്നും മമ്മൂട്ടി വ്യക്തമാക്കി.