കാളികാവ് സ്വദേശി ജിദ്ദയില്‍ മരിച്ച നിലയില്‍

മലപ്പുറം കാളികാവ് സ്വദേശി ജിദ്ദയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍. അമ്പലക്കടവ് പള്ളിയാലില്‍ വീട്ടില്‍ തോരപ്പ അബ്ദുറസാഖ്(ബാപ്പു-50) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സ തേടിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. റുവൈസില്‍ ഹൗസ് ഡ്രൈവറായിരുന്നു. ഭാര്യ: ബദറുന്നീസ. മക്കള്‍: ബാസിം ഫര്‍സാദ്, ബിന്‍സിയ നസ്‌റിന്‍, ബാസിം സമാന്‍.